ശബ്ദവിസ്മയങ്ങളുമായി തൃശ്ശൂർ പൂരം സിനിമയാക്കി റസൂൽ പൂക്കുട്ടി | filmibeat Malayalam

2018-01-16 372

മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി നായകനാകുന്ന ദ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കര്‍മ്മം മമ്മൂട്ടി നിര്‍വ്വഹിച്ചു.സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടി ഉള്‍പ്പടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആദ്യകാല നടി ജലജ തുടങ്ങിയവരൊക്കെ മുഖ്യാതിഥികളായെത്തി. ചടങ്ങിന്റെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെ കുറിച്ചാണ് ദ സൗണ്ട് സ്റ്റോറി എന്ന ചിത്രം കഥ പറയുന്നത്. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദം തത്സമയം റെക്കോഡ് ചെയ്തതാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തൃശ്ശൂര്‍ പൂരത്തെ അറിയാവുന്ന, തൃശ്ശൂര്‍ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരാള്‍ക്ക് ഈ 'ശ്രവ്യ കാവ്യം' ഒരു പുതിയ അനുഭവമായിരിയ്ക്കും എന്ന് മമ്മൂട്ടി ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ച ശേഷം പറഞ്ഞു